By Shyma Mohan.09 12 2022
ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ വിവാഹ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിഞ്ഞ് രണ്ടു കുട്ടികള്‍ അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേറ്റതായി ജില്ലാ കളക്ടര്‍ ഹിമാന്‍ഷു ഗുപ്ത അറിയിച്ചു. ഭുങ്ഗ്ര ഗ്രാമത്തിലായിരുന്നു അപകടം.
പരിക്കേറ്റവരില്‍ 42 പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനാണ് സാധ്യത. അതേസമയം പരിക്കേറ്റവരെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആശുപത്രിയിലെത്തി.