By Shyma Mohan.20 01 2023
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ന്യൂയോര്‍ക്ക് - ഡല്‍ഹി വിമാനത്തിലല്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ കൂടുതല്‍ നടപടിയുമായി ഡിജിസിഎ.
എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ പൈലറ്റ് ഇന്‍ കമാന്‍ഡിനെ സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേയ്ക്കാണ് സസ്പെന്‍ഷന്‍. രണ്ടാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കണണെന്ന് ആവശ്യപ്പെട്ട് ഡിജിസിഎ നോട്ടീസ് അയച്ചിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ ശങ്കര്‍ മിശ്ര സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചത്. ജനുവരി ആറിന് എയര്‍ ഇന്ത്യയുടെ അക്കൗണ്ടബിള്‍ മാനേജര്‍, ഫ്ലൈറ്റ് സര്‍വീസ് ഡയറക്ടര്‍, വിമാനത്തിന്റെ പൈലറ്റുമാര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്നിവര്‍ക്ക് സംഭവത്തില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് അന്വേഷിച്ച് ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചത്.
കൂടാതെ സംഭവത്തില്‍ എടുക്കാന്‍ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ഡിജിസിഎ അറിയിച്ചിരുന്നു. ഡിജിസിഎയുടെ നിര്‍ദ്ദേശ പ്രകാരം എയര്‍ ഇന്ത്യ സമര്‍പ്പിച്ച വിശദീകരണം അധികൃതര്‍ പരിശോധിച്ചു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.