By Shyma Mohan.24 01 2023
ചെന്നൈ: കസേര ലഭിക്കാന്‍ വൈകിയെന്നാരോപിച്ച് പാര്‍ട്ടി പ്രവര്ത്തകന് നേരെ ഡിഎംകെ മന്ത്രിയുടെ കല്ലേറ്. ക്ഷീര വികസന വകുപ്പ് മന്ത്രി എസ്എം നാസറാണ് തനിക്ക് കസേര വൈകിയെന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകനെ കല്ലെറിഞ്ഞത്.
സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ മരിച്ചവരെ അനുസ്മരിക്കുന്ന പരിപാടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നാളെ പങ്കെടുക്കാനിരിക്കുന്ന സ്ഥലം സന്ദര്‍ശിക്കവേയാണ് നാടകീയ സംഭവങ്ങള്‍. തിരുവള്ളൂര്‍ ജില്ലയില്‍ മന്ത്രിയുടെ പരിശോധനക്കിടെയാണ് സംഭവം. മന്ത്രി പ്രവര്‍ത്തകനോട് ദേഷ്യപ്പെടുന്നതും കല്ലെറിയുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
എന്തായാലും മന്ത്രി കല്ലെറിയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കല്ലേറില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നത് ഇതുവരെ അറിവായിട്ടില്ല.