By parvathyanoop.01 12 2022
കൊച്ചി: കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ ഡിവൈഎഫ്ഐ നേതാവിന്റെ ആവേശകരമായ മറുപടി. എറണാകുളം കാലടി ശ്രീശങ്കര കോളേജിലെ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോമോന് ഈ പ്രസംഗം നടത്തിയത്.
അഞ്ച് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് ഭീഷണി.അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ് ജോമോന്. ക്യാമ്പസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ രക്തം വീണിട്ടുണ്ടെങ്കില്‍ പകരം കെഎസ്യു പ്രവര്‍ത്തകരുടെ രക്തം വീഴ്ത്തിയേ അടങ്ങൂവെന്നായിരുന്നു ജോമോന്റെ പ്രസംഗം.
ഇന്നലെ കോളേജ് ക്യാമ്പസിന് മുന്നില്‍ എസ്എഫ്ഐ നടത്തിയ പരിപാടിയിലായിരുന്നു ജോമോന്റെ പ്രസംഗം. അതേ സമയം വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയായിരുന്നില്ല തന്റെ വാക്കുകളെന്നും ആവേശത്തില്‍ പറഞ്ഞു പോയതാണെന്നും ജോമോന് പറഞ്ഞു.