By Shyma Mohan.01 12 2022
മാഡ്രിഡ്: യുക്രെയ്ന് എംബസിയില്‍ നടന്ന ലെറ്റര്‍ ബോംബ് സ്ഫോടനത്തിന് പിന്നാലെ സ്പെയിനിലെ യുഎസ് എംബസിയില്‍ സംശയാസ്പദമായ കവര്‍ കണ്ടെത്തി. സ്ഥിതിഗതികള്‍ പോലീസ് നിയന്ത്രണത്തിലാക്കിയതായി സ്പാനിഷ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുക്രേനിയന്‍ എംബസിയില്‍ നടന്ന സ്ഫോടനം നടത്തിയത് ഉള്‍പ്പെടെ സ്പെയിന് തലസ്ഥാനത്ത് സ്ഫോടകവസ്തുക്കള്‍ അയച്ചതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് സംശയാസ്പദ കവര്‍ യുഎസ് എംബസിയില്‍ നിന്ന് കണ്ടെടുത്തത്.
പോസ്റ്റല്‍ പാക്കേജുകളില്‍ ഒളിപ്പിച്ച മറ്റ് സ്ഫോടകവസ്തുക്കള്‍ സ്പെയിനിലെ പ്രതിരോധ മന്ത്രാലയത്തിലേക്കും സ്പെയിനിലെ യൂറോപ്യന്‍ യൂണിയന് കേന്ദ്രത്തിലേക്കും യുക്രെയ്നിലേക്ക് ഗ്രനേഡുകള്‍ നിര്‍മ്മിക്കുന്ന ആയുധ ഫാക്ടറിയിലേക്കും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അയച്ചതായി പോലീസ് പറഞ്ഞു.