കടംകൂടുന്നത് കേരളത്തിൽ മാത്രമല്ല, ജനങ്ങളുടെ പല സൗകര്യങ്ങളുടെ മുടങ്ങും, കോവിഡിന്റെ കാലത്ത് ഗുണം ചെയ്യില്ല -ധനമന്ത്രി

By anilpayyampalli.10 06 2021

imran-azhar
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം യാന്ത്രികമായി നിയന്ത്രിക്കാൻ ശ്രമിച്ചാൽ പൊതുജനങ്ങൾക്ക് വിവിധ മേഖലയിൽ കിട്ടിക്കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഇല്ലാതാകുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.

 

 

കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. മരുന്ന്, ജോലിയില്ലാത്തവർക്കുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം പോലുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പ്രമുഖ മലയാളചാനലിനോട് പറഞ്ഞു.

 

 

 

കേരളത്തിന്റെ പൊതുകടം മൂന്ന് ലക്ഷം കോടിക്ക് മുകളിലാണ്. അത് പക്ഷേ ഓരോ വർഷത്തേയും കടമെടുപ്പിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. കണക്കുകൾ നോക്കിയാൽ ഓരോ അഞ്ച് വർഷം കഴിയുമ്പോഴും കടം ഇരട്ടിയാകുന്നുണ്ട്. അത് കേരളത്തിൽ മാത്രമല്ല, മൊത്തത്തിലുള്ള ഒരു പ്രക്രിയയാണ്. അതിന് പല കാരണങ്ങളുണ്ട്. അത് പക്ഷേ, അപകടകരമായ സ്ഥിതിയിലേക്ക് വന്നുവെന്ന് പറയാൻ സാധിക്കില്ല.

 

 

 

ഇപ്പോഴത്തെ സ്ഥിതിയിൽ വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിക്കുന്നു എന്നത് സത്യമാണെന്നും ധനമന്ത്രി പറഞ്ഞു. അത് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ആകെയുണ്ട്. ലോകത്താകെയുണ്ട്.

 

 

 

അതുകൊണ്ടാണ് റവന്യൂ കമ്മിയുടെ ഭാഗത്തേക്ക് പ്രത്യേക ശ്രദ്ധയുണ്ടായില്ലെങ്കിൽ സംസ്ഥാനങ്ങളെ ബാധിക്കുമെന്ന് പറയുന്നത്.

 

അതുകൊണ്ട് കോവിഡിന്റെ സമയത്ത് കടം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് പ്രായോഗികമായി ഗുണം ചെയ്യില്ല. ആവശ്യമായ മരുന്ന്, ജോലിയില്ലാത്ത ആളുകൾക്ക് എതെങ്കിലും വിധത്തിലുള്ള സഹായം, ഭക്ഷണത്തിനുള്ള സഹായം ഇതുപോലുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 


വരുമാനം കുറയുന്നതിന്റെ അപകടം സാമ്പത്തിക രംഗത്തിന് പൊതുവിലുണ്ട്. അതിനെ മറികടക്കാൻ കേന്ദ്ര സർക്കാരിന്റെ നയങ്ങളും അവരുടെ സഹായവും നമ്മുടെ സജീവമയ ഇടപെടലും വേണം. അതിനെ യാന്ത്രികമായി നിയന്ത്രിക്കാൻ ശ്രമിച്ചാൽ പൊതുജനങ്ങൾക്കുള്ള പല സൗകര്യങ്ങളും ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

OTHER SECTIONS