By Ameena Shirin s.23 06 2022
ന്യൂഡൽഹി ∙ കേജ്‌രിവാളിന്റെ ഓഫിസിലെ ഡെപ്യൂട്ടി സെക്രട്ടറിക്ക് സസ്‌പെൻഷൻ. അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ഡെപ്യൂട്ടി സെക്രട്ടറിയേയും രണ്ടു സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാരെയും ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന സസ്‌പെൻഡ് ചെയ്‌തത് .
ഇവർക്കെതിരെ അച്ചടക്ക നടപടിക്ക് ലഫ്.ഗവർണർ ശുപാർശ ചെയ്‌തു. ഡെപ്യൂട്ടി സെക്രട്ടറി പ്രകാശ് ചന്ദ്ര താക്കൂറിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.
കഴിഞ്ഞയാഴ്‌ച ദേശീയ തലസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ലഫ് ഗവർണർ യോഗം വിളിച്ചിരുന്നു. ഡൽഹിയിൽ നിയമപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചറിഞ്ഞ ഗവർണർ രാജ്യതലസ്ഥാനത്ത് സ്ത്രീസുരക്ഷയ്ക്കും ക്രമാസമാധാനത്തിനും മുൻതൂക്കം നൽകണമെന്നും അറിയിച്ചു .