By Shyma Mohan.26 11 2022
ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ റോഡരികിലെ റസ്റ്റോറന്റിലേക്ക് നടക്കുന്നതിനിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് നിലത്തുവീണു. ദിഗ് വിജയ് സിംഗിന്റെ വീഴ്ചയില്‍ സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെ ലക്ഷ്യമിട്ട് റോഡുകളുടെ ശോച്യാവസ്ഥയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.
അതേസമയം ബിജെപിയാകട്ടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കയ്യേറ്റം മൂലം സിംഗിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ ഭാരത് ജോഡോ യാത്രക്കിടെ ഇത്തരം അപകടങ്ങളില്‍ വീഴുകയാണെന്ന് അവകാശപ്പെട്ടു.
മധ്യപ്രദേശ് റോഡുകള്‍ വാഷിംഗ്ടണ്‍ ഡിസിയെക്കാള് മികച്ചതല്ല. മറിച്ച്, കൊലയാളി റോഡുകളാണ്. മോശം റോഡുകള്‍ കാരണം മധ്യപ്രദേശില്‍ മൂന്ന് തവണ നിലത്തുവീഴുന്നതില് നിന്ന് രക്ഷപ്പെട്ടതായി കോണ്‍ഗ്രസ് മാധ്യമ വിഭാഗം ഇന്‍ചാര്‍ജ് ജയറാം രമേഷ് പറഞ്ഞു. യുഎസിന്റെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിലെ റോഡുകളെക്കാള്‍ മികച്ചതാണ് മധ്യപ്രദേശിലെ റോഡുകളെന്ന ചൗഹാന്റെ പഴയ പ്രസ്താവന പരാമര്‍ശിക്കുകയായിരുന്നു ജയറാം രമേഷ്.