നടി നവ്യാ നായരെ ചോദ്യം ചെയ്ത് ഇഡി

By Web Desk.30 08 2023

imran-azhar

 

 


കൊച്ചി: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

 

സച്ചിന്‍ സാവന്ത് നടിക്ക് ആഭരണങ്ങള്‍ സമ്മാനിച്ചുവെന്ന് ഇഡി അറിയിച്ചു. ഇരുവരുടെയും ഫോണ്‍ വിവരങ്ങള്‍ ഇ ഡി പരിശോധിച്ചു.

 

നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ സച്ചിന്‍ സാവന്തിനെ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.

 

സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായര്‍ പ്രതികരിച്ചത്.

 

 

 

മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ ഇനി 50 സീറ്റ് മതി; എങ്ങനെ ബാധിക്കും?

 

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ മെഡിക്കല്‍ കോളേജ് അനുവദിക്കാനുള്ള സീറ്റുകളുടെ എണ്ണം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുതുക്കി നിശ്ചയിച്ചു. 50, 100, 150 എന്ന ക്രമത്തിലായിരിക്കും ഇനി പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുക. നിലവിലുള്ള 100, 150, 200, 250 എന്ന ക്രമത്തിന് പകരമായിരിക്കും പുതിയ സീറ്റ് ക്രമം. അടുത്ത അധ്യയന വര്‍ഷമായിരിക്കും മാറ്റം പ്രാബല്യത്തില്‍ വരുക.

 

കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ഈ നിയമമാറ്റം വലിയ രീതിയില്‍ ബാധിക്കില്ല. നിലവില്‍ 250 സീറ്റുകളുള്ള തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് അതേ നില തുടരാം. എന്നാല്‍ നിലവില്‍ 150 സീറ്റുകളുള്ള ആലപ്പുഴ, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ഭാവിയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കില്ല.

 

കുറഞ്ഞത് 50 സീറ്റുകളുണ്ടെങ്കില്‍ അടിസ്ഥാന സൗകര്യങ്ങളോടെ മെഡിക്കല്‍ കോളേജ് തുടങ്ങാം എന്നത് ആദിവാസി-പട്ടികജാതി മേഖലകള്‍ക്ക് ആശ്വാസമാകും. വികസനത്തില്‍ പിന്നോക്കമുള്ള പ്രദേശങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെ മെഡിക്കല്‍ കോളേജുകളാക്കി മാറ്റാന്‍ ഇത് സഹായിക്കും.

 

220 കിടക്കകളും അതിനനുസരിച്ചുള്ള സൗകര്യങ്ങളുമുണ്ടെങ്കിലാണ് 50 എംബിബിഎസ് സീറ്റുകളുള്ള മെഡിക്കല്‍ കോളേജാക്കാന്‍ അനുമതി ലഭിക്കുക. സീറ്റുകളുടെ എണ്ണം കുറക്കുന്നത് പ്രകടമായി ബാധിക്കുക സ്വകാര്യ മെഡിക്കല്‍ കോളേജുകളെയാണ്.

 

 

OTHER SECTIONS