ഗുഗിളും ആപ്പിളും ട്വിറ്റര്‍ നിരോധിച്ചാല്‍ സ്വന്തമായി ഫോണുണ്ടാക്കും: മസ്‌ക്

By Shyma Mohan.26 11 2022

imran-azhar

 


വാഷിംഗ്ടണ്‍: ഗൂഗിള്‍, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ നിരോധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ബദല്‍ ഫോണ്‍ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്.

 

ട്വിറ്ററിനെ നിരോധിച്ചാല്‍ പുതിയൊരു ഫോണ്‍ എത്തിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിനാണ് മസ്‌ക് മറുപടി നല്‍കിയിരിക്കുന്നത്. തീര്‍ച്ചയായും അങ്ങനെ ഉണ്ടാവില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പക്ഷേ, മറ്റ് മാര്‍ഗമില്ലെങ്കില്‍ ഞാന്‍ ഒരു ബദല്‍ ഫോണ്‍ ഉണ്ടാക്കുമെന്നായിരുന്നു മസ്‌കിന്റെ മറുപടി.

 

മസ്‌കിന്റെ പ്രതികരണത്തിന് രസകരമായ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് നത്തിങ്ങിന്റെ സ്ഥാപകനായ കാള്‍ പേ. മസ്‌ക് അടുത്തതായി എന്തുചെയ്യുമെന്ന് കാണാന്‍ കാത്തിരിക്കുകയാണെന്ന് കാള്‍ പേ മസ്‌കിന്റെ ട്വീറ്റില്‍ പ്രതികരണം നടത്തി.

 

കണ്ടന്റ് മോഡറേഷന്‍ പ്രശ്നങ്ങളുടെ പേരില്‍ ഗൂഗിളും ആപ്പിളും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ട്വിറ്റര്‍ നിരോധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

 

 

OTHER SECTIONS