വാക്സീൻ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാൻ ഇടയാക്കും: ഡോ. ഫൗചി

By anilpayyampalli.11 06 2021

imran-azhar

 

 

ന്യൂഡൽഹി: വാക്സീൻ ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നു യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകൻ ഡോ. ആന്റണി ഫൗചി.

 

 

ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഫൗചി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

 

 

കഴിഞ്ഞ മാസം കേന്ദ്രസർക്കാർ വാക്സീൻ മാർഗനിർദേശം പുതുക്കിയതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

 

 


വാക്സീൻ ഇടവേള കൂട്ടുന്നത് കൂടുതൽ പേർക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാൻ ഇടയാക്കുമെന്നു ഡോ. ഫൗചി പറഞ്ഞു. അതേസമയം വാക്സീൻ ലഭ്യത കുറവാണെങ്കിൽ ഇടവേള നീട്ടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദം നേരിടാൻ വാക്സിനേഷൻ സത്വരമാക്കുകയാണ് വേണ്ടത്. ഡെൽറ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങൾ അതീവജാഗ്രത പാലിക്കണം.

 

 


കോവിഡ് പോരാട്ടത്തിന്റെ മുഖ്യആയുധം വാക്സീൻ ആണെന്നും ഡോ. ഫൗചി പറഞ്ഞു.

 

 

 

എം.ആർ.എൻ.എ വൈറസുകളായ ഫൈസറിന് മൂന്നാഴ്ച ഇടവേളയും മൊഡേണയ്ക്കു നാലാഴ്ചയുമാണ് ഉത്തമമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിനിടയാക്കും.

 

 


അത് നമ്മൾ യുകെയിൽ കണ്ടതാണ്. ഇടവേള നീട്ടിയതോടെ രോഗികളുടെ എണ്ണം കൂടി.

 

 


അതുകൊണ്ടു തന്നെ മുൻനിർദേശങ്ങൾ പാലിക്കുന്നതാണ് നല്ലതെന്നും ഫൗചി പറഞ്ഞു.

 

 

 

 

 

OTHER SECTIONS