മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ് ; യാത്രക്കാരന് പരിക്ക്

By parvathyanoop.02 10 2022

imran-azhar

 

 

ലോയ്കാവ് : വിമാനം പറക്കുന്നതിനിടെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സിന് നേരെ വെടിവെപ്പ്. ഒരു യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് ലോയ്കാവില്‍ വിമാനം ഇറക്കി യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലത്തു നിന്ന് അജ്ഞാതര്‍ വിമാനത്തിന് നേരെ വെടിയുതിര്‍ത്തെന്നാണ് കണ്ടെത്തല്‍.

 

ആക്രമണത്തിന് പിന്നില്‍ കയായിലെ വിമത സേനയാണെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം. എന്നാലിത് വിമത സംഘടനകള്‍ നിഷേധിച്ചു.വിമാനം 3,500 അടി ഉയരത്തിലും വിമാനത്താവളത്തിന് നാല് മൈല്‍ വടക്കുമായാണ് പറന്നുകൊണ്ടിരുന്നതെന്ന് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ പറയുന്നു.

 

സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസ് അറിയിച്ചു.കരെന്നി നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയുടെ തീവ്രവാദികളാണ് വെടിവയ്പ്പ് നടത്തിയതെന്ന് മ്യാന്‍മറിലെ ഭരണകക്ഷിയായ സൈനിക കൗണ്‍സിലിന്റെ വക്താവ് മേജര്‍ ജനറല്‍ സോ മിന്‍ ടുണ്‍ പറഞ്ഞു. യാത്രാ വിമാനത്തിന് നേരെയുള്ള ഇത്തരത്തിലുള്ള ആക്രമണം യുദ്ധക്കുറ്റമാണ്. 

OTHER SECTIONS