By parvathyanoop.30 01 2023
വയനാട്: ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് എഴുപതോളം വിദ്യാര്‍ത്ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ അര്‍ധരാത്രിയോടെയാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങിയത്.കടുത്ത ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ട കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഞ്ഞൂറിലേറെ കുട്ടികള്‍ താമസിച്ച് പഠിക്കുന്ന വിദ്യാലയമാണ് നവോദയ സ്‌കൂള്‍. എഴുപതില്‍ അധികം കുട്ടികള്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായത്.
വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.