വിദേശസഹായങ്ങൾ എത്തി തുടങ്ങി, ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു, കോവിഡ് ഭീതിയിൽ ആശ്വാസം

By anil payyampalli.06 05 2021

imran-azhar

 

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് അടക്കം വിവിധ ആശുപത്രികളിലേക്ക് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിത്തുടങ്ങി.

 

 

റഷ്യ, അമേരിക്ക, ഇറ്റലി ,തായ്‌ലൻറ് തുടങ്ങി പതിനാലിലധികം രാജ്യങ്ങളിൽ നിന്നാണ് സഹായം എത്തിത്തുടങ്ങിയത്. മരുന്നുകൾ, ഓക്‌സിജൻ സൗകര്യം, വെൻറിലേറ്ററുകൾ തുടങ്ങിയവയാണ് എത്തുന്നതിൽ അധികവും.

 

 

അമേരിക്കയിൽ നിന്നുമെത്തിയ പരിശോധന കിറ്റുകൾ ദില്ലി സഫ്ദർജങ്ങ് ആശുപത്രിയിലെത്തി, ഐ.ടി.ബി.പി ആശുപത്രിയിലെ ഇറ്റാലിയൻ ഓക്‌സിജൻ പ്ലാൻറിൻറെ പണി പൂർത്തിയായി, അയർലാൻഡ് നൽകിയ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ചാണ്ഡിഗഡിലെ സർക്കാർ ആശുപത്രിക്ക് കൈമാറി.

 

 


ഇതിനു പുറമെയാണ് സ്വകാര്യ സംരംഭകരുടെ പിന്തുണയും. ആരോഗ്യ സെക്രട്ടറിക്ക് കീഴിലുള്ള സംഘത്തിനാണ് വിദേശ സഹായങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചുമതല. സംസ്ഥാനങ്ങളുടെ ആവശ്യവും, അടിയന്തരാവസ്ഥയും കണക്കിലെടുത്താകും സാധനങ്ങളുടെ വിന്യാസം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

 

 


പതിനാറു വർഷത്തെ വിദേശ സഹായ നയം മാറ്റിയപ്പോൾ ലഭിച്ചു തുടങ്ങിയ ഈ പിന്തുണ ഇന്ത്യയുമായി ലോകരാജ്യങ്ങളുടെ സൗഹൃദത്തിൻറെ തെളിവായാണ് കാണുന്നത് എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു.

 

 

ഭീതിയുടെ ഒരു മാസത്തിന് ശേഷം ഡൽഹിയിലെ പോസിറ്റിവിറ്റ് നിരക്ക് കുറയുന്നതും വലിയ ആശ്വാസമാകുകയാണ്. ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.37 ശതമാനമായി കുറഞ്ഞു.

 

 

ഏപ്രിൽ 22 ന് 36.24 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. 976 മെട്രിക് ടൺ ആവശ്യമുണ്ടെങ്കിലും ഡൽഹിയിൽ ഇപ്പോഴും 433 മെട്രിക് ടൺ മാത്രമാണ് ലഭിക്കുന്നത്.

 

 

 

OTHER SECTIONS