മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസ് അന്തരിച്ചു

By parvathyanoop.30 01 2023

imran-azhar

 

കല്‍പ്പറ്റ: മുന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. മോഹന്‍ദാസ് (73) അന്തരിച്ചു. രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്.

 


2001 മുതല്‍ അഞ്ച് വര്‍ഷക്കാലമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയിരുന്നത്. ജില്ലാ ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ദക്ഷിണമേഖല ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.ആറ്റിങ്ങല്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ഥിയായി മത്സരിച്ചു.

 

തിരുവനന്തപുരം ആറ്റിങ്ങല്‍ കുഴിയില്‍മുക്ക് കുന്നില്‍വീട്ടില്‍ നാണുക്കുട്ടന്‍-നളിനി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ഭാര്യ: സൂക്ഷ്മ മോഹന്‍ദാസ്, മക്കള്‍: മനു മോഹന്‍ദാസ്, നീനു മോഹന്‍ദാസ്. മരുമക്കള്‍: ഇന്ദു, സേതു. സംസ്‌കാരം നാളെ 4ന് ഇരുളത്തെ വസതിയായ ഗീതാ ഗാര്‍ഡന്‍സില്‍ നടക്കും.

 

 

OTHER SECTIONS