ഇന്ധനസെസ് ;ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയായി കുറയ്ക്കാന്‍ നീക്കം

By parvathyanoop.04 02 2023

imran-azhar


തിരുവനന്തപുരം: ഇന്ധനസെസ് കുറയ്ക്കാന്‍ നീക്കം.കഴിഞ്ഞ ദിവസത്തെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാനാണ് പുതിയ വരുന്ന സൂചനകള്‍.

 

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുളള ബജറ്റ് പ്രഖ്യാപനം ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു.കേന്ദ്ര നയത്തെ കുറ്റപ്പെടുത്തിയാണ് ഇടത് നേതാക്കള്‍ ഇന്നും നികുതി വര്‍ദ്ധനവിനെ ന്യായീകരിക്കുന്നത്.

 

സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ജാഥ 20ന് തുടങ്ങാനിരിക്കെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുക പ്രയാസമാകുമെന്നാണ് പൊതു വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് തടിയൂരാനുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്.

 

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയത് ഒരു രൂപയാക്കി കുറക്കുന്നതാണ്‌സജീവമായി പരിഗണിക്കുന്നത്.സെസ് കൂട്ടുന്നതില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച നടന്നിരുന്നില്ല.

 

ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ്ണ ചുമതല മുന്നണി ധനമന്ത്രിക്ക് നല്‍കിയിരുന്നു. ബജറ്റിന്റെ തലേ ദിവസം കടമെടുക്കാവുന്ന തുക വീണ്ടും കേന്ദ്രം വെട്ടിയതോടെയാണ് ഇന്ധന സെസ് ഏര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരായതെന്നാണ് ധനവകുപ്പ് വിശദീകരണം നല്‍കിയത്.

 

 

 

OTHER SECTIONS