മുഖം മുഴുവന്‍ സ്റ്റഡ്, പല വര്‍ണ്ണത്തിലുള്ള ടാറ്റൂ, വൈറല്‍ മുത്തശ്ശി

By parvathyanoop.03 12 2022

imran-azhar

 

ന്യൂയോര്‍ക്ക്: ബോഡി പിയേഴ്‌സിംഗ് ഇക്കാലത്ത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ശരീരത്തിന് രൂപമാറ്റം വരുത്തുന്നതിനും മറ്റുമായി നിരവധി ആളുകള്‍ ഇപ്പോള്‍ ബോഡി പിയേഴ്‌സിംഗ് നടത്താറുണ്ട്.

 

നമ്മള്‍ ആഗ്രഹിക്കുന്ന രീതിയിലേക്ക് ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാറ്റുന്നതിനായി ആ ഭാഗത്ത് ദ്വാരങ്ങള്‍ ഇടുകയോ മുറിക്കുകയോ ഒക്കെ ചെയ്യുന്നതിനെയാണ് ബോഡി പിയേഴ്‌സിംഗ് എന്ന് പറയുന്നത്.ഇങ്ങനെ മുറിക്കുകയും ദ്വാരങ്ങള്‍ ഇടുകയും ഒക്കെ ചെയ്യുന്ന സ്ഥലങ്ങളില്‍ ആഭരണങ്ങള്‍ ധരിക്കുന്നതും അല്ലെങ്കിലും മറ്റെന്തെങ്കിലും ഇംപ്ലാന്റ് ചെയ്യുന്നത് ഒക്കെ പലരും ചെയ്യുന്ന കാര്യങ്ങളാണ്.

 

പക്ഷേ എല്ലാത്തിനും ഒരു പരിധി കാണും അല്ലേ. എന്നാല്‍ ഇവിടെ ഒരു സ്ത്രീ തന്റെ ശരീരത്ത് 29 ഇടങ്ങളിലാണ് പിയേഴ്‌സിംഗ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തീര്‍ന്നില്ല, മുഖം മുഴുവന്‍ ടാറ്റു ചെയ്തും തലമുടികള്‍ക്ക് വ്യത്യസ്തങ്ങളായ വര്‍ണ്ണങ്ങള്‍ നല്‍കിയുമാണ് ഇവര്‍ ബോഡി മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്.

 

ലെഫ്റ്റ് ഹാന്‍ഡ് ഗ്രാനി' എന്ന പേരില്‍ ടിക്ക് ടോക്കില്‍ അറിയപ്പെടുന്ന സ്ത്രീയാണ് ബോഡി മോഡിഫിക്കേഷന്‍ വരുത്തിയ തന്റെ പുതിയ രൂപം ആരാധകര്‍ക്ക് മുന്നില്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ മുഖത്ത് 20 ഇടങ്ങളിലും നാവില്‍ ഒരു സ്ഥലത്തും ചെവിയില്‍ അഞ്ച് സ്ഥലങ്ങളിലും നിപ്പിള്‍സിലും പൊക്കിളിലും താന്‍ പിയേഴ്‌സിംഗ് ചെയ്തിട്ടുണ്ടെന്നാണ് ഈ സ്ത്രീ വീഡിയോയില്‍ അവകാശപ്പെടുന്നത്.

 

താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ് പിയേഴ്‌സിംഗ് എന്നാണ് ഇവര്‍ പറയുന്നത്. ഇനിയും ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ പിയേഴ്‌സിംഗ് നടത്തുമെന്നും ഇവര്‍ പറയുന്നു. പിയേഴ്‌സിംഗ് ചെയ്യുന്നതിനോടൊപ്പം തന്നെ മുഖം ഉള്‍പ്പെടെ ശരീരം മുഴുവന്‍ ടാറ്റു ചെയ്തും ഇവര്‍ നിറച്ചിട്ടുണ്ട്.

 

അതുപോലെതന്നെ തലമുടി വിവിധ ആകൃതികളില്‍ മുറിക്കുന്നതും വ്യത്യസ്തങ്ങളായ നിറം മുടിയിഴകള്‍ക്ക് നല്‍കുന്നതും ഇവരുടെ പതിവാണ്. ടിക്ക് ടോക്കില്‍ നിരവധി ഫോളോവേഴ്സ് ആണ് ഇവര്‍ക്കുള്ളത്.

 

 

 

OTHER SECTIONS