ഗാന്ധിജിയെ ദിവസങ്ങളിലെ സ്മരണകളിലൊതുക്കുമ്പോൾ വേദനിച്ച ഗാന്ധിയൻ

By anil payyampalli.05 05 2021

imran-azhar

 

ചെന്നൈ : ഗാന്ധിയൻസ്മരണകൾ ദിവസങ്ങളിലേക്കുമാത്രമായൊതുങ്ങുമ്പോൾ വേദനിച്ചിരുന്ന ഗാന്ധിയൻ അനുയായികൾക്കിടയിൽ നിന്നും കല്യാണത്തെ വേർതിരിച്ചെടുക്കാനാവില്ല.

 

എന്നാൽ തികഞ്ഞ അസന്തുഷ്ടിയിൽ കഴിഞ്ഞിരുന്ന ഗാന്ധിയുടെ അടുത്ത അനുചരരിൽ ആദ്യത്തെയാളായിരുന്നു അദ്ദേഹം.

 


ജീവിതാവസാനം വരെ ആക്ടിവിസ്റ്റായ ഗാന്ധിയെ ഉൾക്കൊള്ളാതിരിക്കുന്ന പുതുതലമുറയോട് അങ്ങേയറ്റം രോഷം പൂണ്ട ഒരു ദേശസ്‌നേഹി.

 

 

പാഠപുസ്തകങ്ങളിൽ ബാല്യകാലത്തെ തെറ്റുകൾ പില്ക്കാലത്ത് ഏറ്റുപറഞ്ഞ ഗാന്ധിയൻ മാതൃക കുട്ടികൾക്കുമുന്നിൽ അനാവരണം ചെയ്‌തെങ്കിൽ, സമൂലമായ രാഷ്ട്രീയ പ്രവർത്തനങ്ങളും ഏകസമത്വമതദർശനവും മൂടിവെയ്ക്കപ്പെട്ടതായി അദ്ദേഹം എന്നും പറഞ്ഞിരുന്നു.

 


ഗാന്ധിജിയുടെ 150ാം ജന്മദിനവാർഷികം കേവലം ചടങ്ങുമാത്രമാക്കി ഒതുക്കിയ രാഷ്ട്രപ്രഭുത്വത്തെ അങ്ങേയറ്റം വഴക്കുപറഞ്ഞിരുന്നു കല്യാണം.
യഥാർഥഗാന്ധിയന്മാർ ഒന്നും സ്വന്തമായി നേടുന്നില്ലെന്ന ആപ്തവാക്യത്തിന്റെ ജീവിക്കുന്ന ഉദാഹരണമായിരുന്നു അദ്ദേഹം. ജീവിതാവസാനം വരെ ഗാന്ധിയൻ ജീവിതശൈലി പകർത്തി, ഒന്നിനും ഗാന്ധിയുടെ പേര് ഉപയോഗിക്കാതെ അദ്ദേഹം മൺമറഞ്ഞു.

 

 

ഗാന്ധിജിയുടെ അവസാനത്തെ ജനറൽ സെക്രട്ടറിയായി പ്യാരേലാലാണ് എന്നും അറിയപ്പെട്ടത്. എന്നാൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന കല്യാണം, ഗാന്ധിജിയുടെ പ്രഭാഷണങ്ങൾ, അദ്ദേഹത്തിന്റെയും കാണാനെത്തുന്നവരുടേയും സംഭാഷണങ്ങൾ, മറ്റു കത്തിടപാടുകൾ, എഴുത്തുകൾ എന്നിവ ടൈപ്പ് ചെയ്യുന്നത് കല്യാണായിരുന്നു.

 

 


1947 മുതൽ കൊൽക്കത്തയിൽ നിന്നും ഡൽഹിയിലെ ബിർളാഹൗസിലെത്തി, ഗാന്ധിജി കൊല്ലപ്പെടുന്ന ദിവസങ്ങളിൽ മുഴുവൻ അദ്ദേഹം ഗാന്ധിജിയ്‌ക്കൊപ്പം കർമ്മനിരതനായിരുന്നു.

 

 

 

OTHER SECTIONS