ഒരു ദിവസത്തേക്ക് സിബിഐയുടെയും ഇഡിയുടെയും അധികാരം തരൂ; ബിജെപിയുടെ പകുതി നേതാക്കള്‍ അഴിക്കുള്ളിലാകും

By Shyma Mohan.25 11 2022

imran-azhar

 

ന്യൂഡല്‍ഹി: എഎപി നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയെന്നാരോപിച്ച് ബിജെപിയെ കടന്നാക്രമിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

 

എഎപി നേതാക്കള്‍ക്കെതിരെ 167 കേസുകള്‍ ഫയല്‍ ചെയ്തിട്ടും ഒരു എഎപി അംഗം തെറ്റ് ചെയ്തതായി തെളിയിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും കഴിഞ്ഞിട്ടില്ലെന്ന് കെജ്‌രിവാള്‍ അവകാശപ്പെട്ടു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ അവര്‍ എഎപി നേതാക്കള്‍ക്കെതിരെ 167 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്നും കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടില്ല. 150ലധികം കേസുകളില്‍ എഎപി നേതാക്കള്‍ കുറ്റവിമുക്തരാക്കപ്പെട്ടു. ബാക്കിയുള്ളവ ഇതുവരെ തെളിഞ്ഞിട്ടുമില്ല. 800 അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ എഎപി നേതാക്കളുടെ തെറ്റ് കണ്ടെത്തുന്നതിന് വേണ്ടി മാത്രം നിയോഗിക്കപ്പെട്ടവരാണ്. പക്ഷേ അവരൊന്നും കണ്ടെത്തിയില്ല. കള്ളക്കേസുകള്‍ നല്‍കിയതിനാലാണ് ഏജന്‍സികള്‍ കോടതികളില്‍ കയറുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

 

ഒരു ദിവസത്തേക്ക് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സികളുടെ നിയന്ത്രണം എനിക്ക് തരൂ. ബിജെപിയുടെ പകുതി നേതാക്കളും ജയിലില്‍ കിടക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. അഴിമതിമുക്ത ഭരണം നടത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് കെജ്‌രിവാളിന്റെ പ്രതികരണം.

 

 

OTHER SECTIONS