ജി-7 രാഷ്ട്രങ്ങൾക്ക് താക്കീത് നൽകി ചൈന, 'ചെറു സംഘങ്ങൾ' ലോകം ഭരിക്കുന്ന കാലം കഴിഞ്ഞു; ജി-7 രാഷ്ട്രങ്ങൾക്ക് താക്കീത് നൽകി ചൈന

By anilpayyampalli.13 06 2021

imran-azhar

 

ബീജിംഗ് : രാഷ്ട്രങ്ങളുടെ 'ചെറുസംഘ'ങ്ങൾ ലോകത്തിന്റെ വിധി നിർണയിക്കുന്ന കാലം അസ്തമിച്ചതായി ചൈന.

 

 

ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാനുള്ള ജി-7 രാജ്യങ്ങളുടെ തീരുമാനത്തിൽ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് ചൈനയുടെ ഈ പ്രസ്താവന.

 

 

 

ആഗോളപ്രശ്‌നങ്ങളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി എന്ന് ലണ്ടനിലെ ചൈനീസ് എംബസി വക്താവ് പ്രസ്താവിച്ചു.

 

 

വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ, സമ്പന്നമോ ദരിദ്രമോ ഏതു വിധത്തിലുള്ള രാജ്യങ്ങളാകട്ടെ അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂ എന്നും ചൈന അറിയിച്ചു.

 

 


ലോകത്തിലെ സമ്പന്നരാജ്യങ്ങളിൽ ഉൾപ്പെടുന്ന യുഎസ്, കാനഡ, ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ എന്നിവയുടെ കൂട്ടായ്മയായ ജി-7 ന്റെ ഈ വർഷത്തെ സമ്മേളനം ബ്രിട്ടനിൽ നടക്കുന്നതിനിടെയാണ് ചൈനയ്‌ക്കെതിരെ പ്രതിരോധം തീർക്കാൻ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള സംഘം ഐകകണ്‌ഠ്യേന തീരുമാനം കൈക്കൊണ്ടത്.

 

 

 

തങ്ങളുടെ എതിരാളിയായ ഷി ജിൻപെങ്ങിനെ തളർത്താൻ വികസ്വരരാജ്യങ്ങൾക്ക് സാമ്പത്തിക സഹായവും അടിസ്ഥാനസൗകര്യവികസനവുമൊരുക്കി തങ്ങളുടെ ഭാഗത്ത് ചേർത്തു നിർത്താനുള്ള തീരുമാനവും ജി-7 എടുത്തിട്ടുണ്ട്.

 

 

 

1991-ൽ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം മുൻനിര രാഷ്ട്രങ്ങളിലൊന്നായി ചൈനയുടെ തിരിച്ചു വരവ് ലോകരാഷ്ട്രീയരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്.

 

 

 


കഴിഞ്ഞ 40 കൊല്ലത്തിനിടെ ചൈന നേടിയെടുത്ത സാമ്പത്തിക-സൈനിക വികസനത്തിനും പ്രസിഡന്റ് ഷി ജിൻപിങ് നേടിക്കൊണ്ടിരിക്കുന്ന അധികാരമുന്നേറ്റത്തിനും തക്കതായ പ്രതിരോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

 


്.

പാശ്ചാത്യശക്തികളിൽ നിന്ന് ഇതിനുമുമ്പുണ്ടായ പ്രതിരോധനീക്കങ്ങൾക്ക് ചൈന തക്കമറുപടി നൽകിയിരുന്നു.

 

 

 

ദീർഘകാലമായി ചൈനയെ പഴിചാരുകയും അകറ്റി നിർത്തുകയും ചെയ്ത് കാലഹരണപ്പെട്ട മനസ്ഥിതിയാണ് പ്രധാനലോകരാഷ്ട്രങ്ങളിൽ മിക്കവയും തങ്ങളുടെ നേർക്ക് പുലർത്തുന്നതെന്നാണ് ചൈനയുടെ സ്ഥിരമായ ആരോപണം.

 

 

 

 

 

OTHER SECTIONS