ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും : ആരോഗ്യമന്ത്രി വീണാജോർജ്ജ്

By anilpayyampalli.14 06 2021

imran-azhar
കണ്ണൂർ : കേളകത്ത് രണ്ടാനച്ഛന്റെ ആക്രമണത്തെ തുടർന്ന് കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സയും അനുബന്ധ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോർജ്ജ്.

 

 


ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

 

 

എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, സർജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്.

 

 


കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും കുട്ടിക്കാവശ്യമായ മുഴുവൻ കാര്യങ്ങളും യഥാസമയം ചെയ്യുന്നതിനായും വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നതിനും വേണ്ട സജ്ജീകരണങ്ങളൊരുക്കിയതായും മന്ത്രി പറഞ്ഞു.

 

 

 

 

 

OTHER SECTIONS