By Shyma Mohan.01 12 2022
ന്യൂഡല്‍ഹി: ഒരു കുടുംബത്തിന് ഒരു നായ എന്ന മാനദണ്ഡം പാലിക്കണമെന്ന ഗുരുഗ്രാം ഉപഭോക്തൃ സമിതിയുടെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ.
നായയുടെ കടിയേറ്റ ഒരാള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് പഞ്ചാബ്, ഹരിയാന ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. എല്ലാ തെരുവ് നായ്ക്കളെയും കസ്റ്റഡിയിലെടുത്ത് പൗണ്ടില്‍ ഇട്ടുകൊടുക്കാന്‍ നവംബറില്‍ ഉപഭോക്തൃ കോടതി ഗുരുഗ്രാം മുനിസിപ്പല്‍ കോര്‍പ്പറേഷനോട് ഉത്തരവിട്ടിരുന്നു.
നായയുടെ ഉടമകള്‍ വളര്‍ത്തുമൃഗങ്ങളെ രജിസ്റ്റര്‍ ചെയ്യാനും പൊതുസ്ഥലങ്ങളില്‍ നായ്ക്കളെ പുറത്തെടുക്കുമ്പോള്‍ അവയെ കെട്ടഴിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നായ ആരെയും കടിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ നായയുടെ വേസ്റ്റ് കോരിയെടുക്കുന്നതിന് പരിസ്ഥിതി സൗഹൃദ ഡിസ്പോസിബിള്‍ ബാഗുകള്‍ കൈവശം വയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഉപഭോക്തൃ കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ പരിധിക്കപ്പുറമാണെന്ന് കേസ് പരിഗണിക്കവേ ബെഞ്ച് പറഞ്ഞു.