ഇന്ത്യൻ കോവിഡ് വകഭേദം: ബ്രിട്ടനിലെ ലോക്ഡൗൺ ഇളവുകൾക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ

By Aswany mohan k.15 05 2021

imran-azhar

 

 

 

ലണ്ടൻ: വ്യാപനശേഷി കൂടുതലുള്ള പുതിയ ഇന്ത്യൻ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം മുൻ നിശ്ചയപ്രകാരമുള്ള ലോക്ഡൗൺ ഇളവുകൾക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ മുന്നറിയിപ്പ്.

 


ഡൗണിങ് സ്ട്രീറ്റിൽ വെള്ളിയാഴ്ച്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ വകഭേദം ബ്രിട്ടനിൽ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പു നൽകിയത്.

 

തിങ്കളാഴ്ച മുതൽ പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ അതേപടി തുടരുമെങ്കിലും ജൂൺ 21ന് അനുവദിക്കാനിരിക്കുന്ന കൂടുതൽ ഇളവുകൾ സാധ്യമാകുമോ എന്നത് പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

പുതിയ സാഹചര്യത്തിൽ പ്രായമായവർക്കും മറ്റു രോഗങ്ങൾ അലട്ടുന്നവർക്കും രണ്ടാം ഡോസ് വാക്സീൻ നൽകുന്നതിനുള്ള സമയപരിധി 12 ആഴ്ചയിൽനിന്നും എട്ടാഴ്ചയായി കുറച്ചു.

 

രണ്ടാഴ്ചയ്ക്കുള്ളിൽ ബ്രിട്ടനിൽ ഇന്ത്യൻ കോവിഡ് വകഭേദത്തിന്റെ വ്യാപനം ഇരട്ടിയായി വർധിച്ച സാഹചര്യത്തിലാണ് നടപടി.

 

ഇന്ത്യൻ കോവിഡ് വകഭേഗം കൂടുതൽ അപകടകാരിയാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടൻ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിരോധനം അനിശ്ചിതമായി നീളാനാണ് സാധ്യത.

 

 

OTHER SECTIONS