By parvathyanoop.09 12 2022
ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് ചുഴലിക്കാറ്റിന്റെ ഭാഗമായാണ് മഴ.ചെന്നൈയില്‍ 52.5 മില്ലിമീറ്റര്‍ മഴയാണ് ഇന്നു രാവിലെ പെയ്തത്.മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റായി മാറി തമിഴ്നാട് തീരത്തോട് അടുക്കുന്നു.
രാത്രിയോടെ തമിഴ്നാട് തീരതത്െത്തുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 75 മുതല്‍ 85 വരെ കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ ദുരന്ത നിവാരണ സേനയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ 27 ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റ് ഇപ്പോള്‍ മഹാബലിപുരത്തിന് ഏതാണ്ട് 230 കിലോമീറ്റര്‍ മാത്രം അകലെയാണ്. ചെന്നൈയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയും. രാത്രി 11 മണിയോടെ മഹാബലിപുരത്തിനു തെക്കായി വില്ലുപുരത്തെ മരക്കാനം തീരത്ത് എത്തുമെന്നാണ് വിലയിരുത്തല്‍.
ഏകദേശം 70-100 കിലോമീറ്റര്‍ വേഗതയിലുള്ള ചുഴലിക്കാറ്റ് ആകാനാണ് സാധ്യത.