By parvathyanoop.09 12 2022
കൊച്ചി: അനാശാസ്യ പ്രവര്‍ത്തനം തടയല്‍ എന്നത് നിയമ പ്രകാരമുള്ള കുറ്റം ഇടപാടുകാരനും കൂടി ബാധകമാണെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.ചില മേഖലകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ പാടില്ലെന്നും ഏഴാം വകുപ്പിന്റെ പരിധിയില്‍ ഇടപാടുകാരനും കൂടി ഉള്‍പ്പെടുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു.
ഇടപാടുകാരന് കൂടി ഉള്‍പ്പെട്ടാല്‍ മാത്രമേ ലൈംഗിക ചൂഷണം നടക്കുകയുള്ളു. ഏഴാം വകുപ്പ് അനുസരിച്ച് ആരാധനാലയങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ പരിധിയില്‍ ഇത്തരം കേന്ദ്രങ്ങള്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇത്തരം ഇടപാടുകാരെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടാല്‍ നിയമത്തിന്റെ ലക്ഷ്യം തന്നെ പരാജയപ്പെടുമെന്നു കോടതി വ്യക്തമാക്കി.
കൊച്ചി നഗരത്തില്‍ ക്ഷേത്രത്തിന്റെ 175 മീറ്റര്‍ പരിധിയില്‍ ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ അനാശാസ്യം നടത്തിയതായി ആരോപിച്ച് പിടിയിലായ മൂവാറ്റുപുഴ സ്വദേശി കേസ് റദ്ദാക്കാന്‍ നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ കോടതി വിധി.
സ്ത്രീകളെ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് 2004ലാണ് കേസ് എടുത്തത്.ഒന്നാം പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. സൂപ്പര്‍വൈസറായ രണ്ടാം പ്രതിയെ കോടതി വിട്ടയച്ചു.