ഭാര്യയെ കൊലപ്പെടുത്തി ഉപ്പിട്ട് കുഴിച്ചിട്ട് പച്ചക്കറി കൃഷി ചെയ്തു;ഭര്‍ത്താവ് അറസ്റ്റില്‍

By parvathyanoop.04 02 2023

imran-azhar


ഗാസിയാബാദ്: ഭാര്യയെ കൊന്ന് മൃതദേഹം വയലില്‍ കുഴിച്ചിട്ട ഭര്‍ത്താവ് അറസ്റ്റില്‍.ഭാര്യയുടെ ദേഹത്ത് ഉപ്പ് വിതറിയതിനു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചു. പിന്നീട് കുഴിമാടത്തിനു മുകളില്‍ പച്ചക്കറി കൃഷി ചെയ്തു.

 

ജനുവരി 25 ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്.പച്ചക്കറി വ്യാപാരിയായ ദിനേശ് കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം വീട്ടില്‍ സൂക്ഷിച്ച ശേഷം സംസ്‌കരിച്ചു.

 

പെട്ടെന്ന് അഴുകാന്‍ വേണ്ടി മൃതദേഹത്തില്‍ 30 കിലോ ഉപ്പ് പുരട്ടിയ ശേഷമാണ് മറവു ചെയ്തത്. സംസ്‌കരിച്ചത് ആരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ അവിടെ പച്ചക്കറികള്‍ കൃഷി ചെയ്യുകയും ചെയ്തു.

 

എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ദിനേശ് പൊലീസില്‍ പരാതി നല്‍കി. ചോദ്യം ചെയ്തപ്പോള്‍ ദിനേശ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിന് സംശയം തോന്നി.

 

പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.പിന്നീട് യുവതിയുടെ മൃതദേഹം വയലില്‍ നിന്നും കണ്ടെത്തി.