അവിശ്വസനീയമാം വൃത്തിയുള്ളവനും അവള്‍ കുഴപ്പക്കാരിയും: റിഷി സുനാക്

By Shyma Mohan.08 08 2022

imran-azhar

 


ലണ്ടന്‍: വ്യത്യസ്തതയാണ് തങ്ങളുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യങ്ങളില്‍ ഒന്നെന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി റിഷി സുനാക്.

 

ഞാന്‍ അവിശ്വസനീയമാം വിധം വൃത്തിയുള്ളവനും അവള്‍ വളരെ അലസയുമാണെന്നായിരുന്നു ഭാര്യയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തിയുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ചുള്ള റിഷി സുനാകിന്റെ പ്രതികരണം. എനിക്ക് ചിട്ടയായ രീതിയെങ്കില്‍ അവള്‍ക്ക് സ്വതസിദ്ധമായ ശൈലിയാണെന്നും സുനാക് പറയുന്നു.

 

ഇത് പറഞ്ഞതിന് അവള്‍ എന്നെ സ്‌നേഹിക്കാന്‍ പോകുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോട് സത്യസന്ധത പുലര്‍ത്തും. വൃത്തിയാക്കലില്‍ അവള്‍ ആകെ ഒരു പേടിസ്വപ്‌നമാണ്. എല്ലായിടത്തും വസ്ത്രങ്ങള്‍. കൂടാതെ ഷൂസ്... ഓ ഗോഡ് ഷൂസ് എന്നും സുനാക് തമാശയായി പറഞ്ഞു.

 

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്ത് അക്ഷതയുടെ ക്ലാസില്‍ ഇരിക്കാന്‍ തന്റെ ക്ലാസ് സമയം മാറ്റിയതായും കോളേജ് കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച് പറഞ്ഞു. എനിക്ക് ആ സമയം എടുക്കേണ്ട ആവശ്യമില്ലായിരുന്നു. പക്ഷേ എന്തായാലും ഞാന്‍ അത് ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്ക് പരസ്പരം അടുത്ത് ഇരിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറയുന്നു.

 

സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ എംബിഎക്ക് പഠിക്കുമ്പോള്‍ കണ്ടുമുട്ടിയ ഇരുവരും 2006ല്‍ ബാംഗ്ലൂരില്‍ വെച്ചാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് കൃഷ്ണ(11), അനൗഷ്‌ക(9) എന്നീ രണ്ട് പെണ്‍മക്കളാണുള്ളത്.


OTHER SECTIONS