By parvathyanoop.23 06 2022
മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയന്‍ ഇനി ഡോക്ടര്‍ ഐ.എം വിജയന്‍.റഷ്യയിലെ അക്കാന്‍ഗിര്‍സ്‌ക് നോര്‍ത്തേന്‍ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോള്‍ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് ബഹുമതി. ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ് ഐഎം വിജയന്‍. കേരളം ജന്മം നല്‍കിയ ഫുട്ബോള്‍ കളിക്കാരില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും അദ്ദേഹമാണ്. 1999ലെ സാഫ് ഗെയിംസില്‍ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട് ഐ.എം വിജയന്‍.
പ്രധാനമായും മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്ഫീല്‍ഡറായും തിളങ്ങിയിരുന്നു.1969 ഏപ്രില്‍ 25-ന് തൃശൂരിലാണ് വിജയന്‍ ജനിച്ചത്. പരേതരായ അയനിവളപ്പില്‍ മണിയും കൊച്ചമ്മുവുമായിരുന്നു മാതാപിതാക്കള്‍. ബിജു എന്നൊരു ജ്യേഷ്ഠനും അദ്ദേഹത്തിനുണ്ട്. ചെറുപ്പകാലത്ത് അവിടത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടെ ശീതള പാനീയങ്ങള്‍ വിറ്റ് ഉപജീവനമാര്‍ഗ്ഗം തേടി സ്‌കൂള്‍ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിര്‍ത്തി.പതിനെട്ടാം വയസില്‍ കേരളാ പോലീസിന്റെ ഫുട്ബോള്‍ ടീമില്‍ ഐ.എം വിജയന്‍ അംഗമാകുന്നത്.
പോലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്. 1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ഐ.എം വിജയന്‍ ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003-ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാലു ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി തിളങ്ങിയിട്ടുണ്ട്.ഫുട്‌ബോള്‍ കളത്തിലെ അസാമാന്യ പ്രകടനം വിജയന്റെ ജീവിതരേഖ മാറ്റിവരച്ചു.
ഫെഡറേഷന്‍ കപ്പ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടി പോലീസ് ടീം ഇന്ത്യന്‍ ഫുട്‌ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്.പോലീസില്‍ ജോലി നല്‍കാന്‍ വിജയനുവേണ്ടി കേരള സര്‍ക്കാര്‍ ഔദ്യോഗിക നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. പോലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ മോഹന്‍ ബഗാന്‍ വിജയനെ സ്വന്തമാക്കി. ജെ.സി.ടി. മില്‍സ് ഫഗ്വാര, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്.