ഐഎസ്ആര്‍ഒ ചാരക്കേസ്: പ്രത്യേക സിറ്റിംഗ് നടത്തും

By Shyma Mohan.09 12 2022

imran-azhar

 


കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തും. ഗൂഢാലോചനാ കേസിലെ പ്രതികള്‍ സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്താമെന്ന് കോടതി അറിയിച്ചു. ഇത് രണ്ടാം തവണയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത്.

 

ഹൈക്കോടതി നേരത്തെ അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയും മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ പുതുതായി വാദം കേട്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

 

ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നത് വരെ പ്രതികള്‍ക്കെതിരെ മറ്റ് നടപടികളുണ്ടാകരുതെന്ന് ജസ്റ്റിസ് വിജി എബ്രാഹം വ്യക്തമാക്കി. കേസ് തീര്‍പ്പാക്കാന്‍ ഒരു മാസത്തെ സമയമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്.

 

ജസ്റ്റിസ് ജയിന്‍ കമ്മറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതെന്നും കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നുമാണ് സിബിഐ വാദിക്കുന്നത്. എന്നാല്‍ ജയിന്‍ കമ്മറ്റി റിപോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

 

OTHER SECTIONS