ഉദ്ഘാടനമേള; ഒരേ കെട്ടിടത്തിന് രണ്ട് തവണത്തെ ഉദ്ഘാടനം

By parvathyanoop.30 01 2023

imran-azhar

കോട്ടയം: അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത് രണ്ട് തവണ . പ്രവിത്താനം മാര്‍ക്കറ്റ് കവലയിലാണ് പുതിയതായി നിര്‍മ്മിച്ച അംഗന്‍വാടി കെട്ടിടം . കഴിഞ്ഞ ദിവസം കെട്ടിടം പാലാ എംഎല്‍എ മാണി.സി. കാപ്പന്‍ ഉദ്ഘാടനം നടത്തി.

 

എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് വകയായിരുന്നു എംഎല്‍എ പങ്കെടുത്ത പരിപാടി. എംഎല്‍എ ഉദ്ഘാടനം നടത്തി പോയതിന് പിറകേ ഇടത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കലിന്റെ നേതൃത്വത്തിലായിരുന്നുഅടുത്ത ഉദ്ഘാടന പരിപാടി.

 

രണ്ടാമത്തെ പരിപാടിയില്‍ എംപി തോമസ് ചാഴിക്കാടനായിരുന്നു ഉദ്ഘാടകന്‍.രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് എംഎല്‍എയും എംപിയും ഒരേ കെട്ടിടത്തിന് രണ്ട് തവണത്തെ ഉദ്ഘാടനം നിര്‍വഹിച്ചത്.

 

ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേര്‍ന്നാണ് കെട്ടിടം നിര്‍മ്മിച്ചത്. എന്നാല്‍ ഗ്രാമപഞ്ചായത്തുമായി കൂടിയാലോചന നടത്താതെ ജില്ലാ പഞ്ചായത്തംഗം സ്വന്തം നിലയില്‍ ഉദ്ഘാടനം നടത്തിയെന്നാണ് പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് പറയുന്നത്.

 

എന്നാല്‍ അംഗന്‍വാടി കെട്ടിടത്തിന് ഫണ്ട് അനുവദിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് അംഗം നടത്തിയ പ്രയത്നം യുഡിഎഫ് നിരസിക്കുകയയാിരുന്നുവെന്ന് എല്‍ഡിഎഫും പരാതി പറഞ്ഞു.

 

രണ്ട് ഉദ്ഘാടനത്തിന്റെ പേരിലും ചെലവാക്കിയത് നാടിന്റെ നികുതി പണമാണെന്നുള്ളതാണ് നാട്ടുകാര്‍ പറഞ്ഞു.

OTHER SECTIONS