By parvathyanoop.04 02 2023
ഭോപ്പോല്‍: മന്ത്രവാദത്തിന് ഇരയായ കുഞ്ഞ് മരിച്ചു.മധ്യപ്രദേശിലെ ഗോത്രമേഖലയായ ഷാഡോളിലാണ് നടന്നത്. മൂന്നു മാസം പ്രായമായ കുഞ്ഞിന്റെ ന്യുമോണിയ മാറുവാനായി മന്ത്രവാദത്തിന് ഇരയാക്കി.
ഇതിന്റെ ഭാഗമായി കുഞ്ഞിന്റെ വയറ്റില്‍ പഴുപ്പിച്ച ലോഹദണ്ഡ് ഉപയോഗിച്ച് 51 തവണ കുത്തിയിറക്കി.15 ദിവസം മുന്‍പാണ് ഇ ഈ സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ഷാഡോള്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരിച്ചു.
സംസ്‌കരിച്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തും.ന്യുമോണിയ ബാധിച്ച കുഞ്ഞ് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയായിരുന്നു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും മന്ത്രവാദം നടത്തിയ സ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.വനിത ബാല ക്ഷേമ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞതെന്ന് ഷാഡോള്‍ കളക്ടര്‍ അറിയിച്ചു.