വിമാനം കയറിയത് പട്‌നയിലേക്ക്; ഇന്‍ഡിഗോ യാത്രക്കാരന്‍ ഇറങ്ങിയത് ഉദയ്പൂരില്‍

By Shyma Mohan.03 02 2023

imran-azhar

 


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് പോകാനിരുന്ന യാത്രക്കാരന്‍ ഇറങ്ങിയത് രാജസ്ഥാനിലെ ഉദയ്പൂരില്‍. ഇക്കഴിഞ്ഞ ജനുവരി 30നാണ് ഇന്‍ഡിഗോ യാത്രക്കാരന് ഇത്തരത്തില്‍ അമളി പിണഞ്ഞത്.

 

അഫ്‌സര്‍ ഹുസൈന്‍ എന്ന യാത്രക്കാരനാണ് 6ഇ214 ഇന്‍ഡിഗോ വിമാനത്തില്‍ പട്‌നയിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാല്‍ ഉദയ്പൂരിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ319 വിമാനത്തില്‍ അഫ്‌സര്‍ അബദ്ധത്തില്‍ കയറി.

 


ഡല്‍ഹി വിമാനത്താവളത്തില്‍ ഉദയ്പൂരിലേക്കുള്ള യാത്രക്കാര്‍ക്ക് വേണ്ടിയുള്ള എയര്‍പോര്‍ട്ട് ഷട്ടില്‍ ബസിലായിരുന്നു യാത്രക്കാരന്‍ കയറിയത്. ഇതാണ് ഈ പ്രശ്നത്തിന് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഡിജിസിഎ ഇന്‍ഡിഗോയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്, എയര്‍ലൈനിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് ഡിജിസിഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

 

അന്തിമ ബോര്‍ഡിംഗിന് മുമ്പ് രണ്ട് പോയിന്റുകളില്‍ പാസുകള്‍ പരിശോധിക്കണമെന്ന നിയമം നിലവിലിരിക്കെ, യാത്രക്കാരുടെ ബോര്‍ഡിംഗ് പാസ് നന്നായി സ്‌കാന്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് ഡിജിസിഎ അന്വേഷിക്കുന്നത്. ഉദയ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷമാണ് അഫ്സര്‍ ഹുസൈന് അബദ്ധം മനസിലാക്കിയത്. ഉടന്‍ തന്നെ അവിടെയുള്ള ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇന്‍ഡിഗോ അദ്ദേഹത്തെ അതേ ദിവസം തന്നെ ഡല്‍ഹിയിലേക്കും തുടര്‍ന്ന് ജനുവരി 31 ന് പാറ്റ്‌നയിലേക്കും തിരിച്ചയച്ചതായുമാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS