ഇന്ത്യ- കാനഡ തര്‍ക്കം; സ്ഥിതി വിലയിരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യോഗം ചേര്‍ന്നു

By priya.26 09 2023

imran-azhar



ഡല്‍ഹി: ഖാലിസ്ഥാന്‍ വാദികളുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മില്‍ തകര്‍ക്കമുണ്ടായതിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ യോഗം ചേര്‍ന്നു.

 

നിലവിലെ സ്ഥിതിഗതികള്‍ അനുസരിച്ച് ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

പല സ്ഥലങ്ങളിലും അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.കാനഡയിലെ ഇന്ത്യന്‍ വംശജരുടെ സാഹചര്യവും വിലയിരുത്തി.

 

കാനഡയിലുള്ള ഖാലിസ്ഥാനി ഭീകരുടെ വിവരങ്ങളടങ്ങുന്ന പട്ടിക ഇന്ത്യ വിവിധ രാജ്യങ്ങളെ ബോധ്യപ്പെടുത്തും. അതേ സമയം, ഖാലിസ്ഥാന്‍ സംഘടനകള്‍ കാനഡയിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

 

ടൊറോന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ നൂറോളം ഖാലിസ്ഥാന്‍ വാദികള്‍ ഇന്ത്യയുടെ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ട് ഔട്ടുകള്‍ക്ക് നേരെ ചെരുപ്പ് എറിഞ്ഞും പ്രതിഷേധമുണ്ടായി.

 

 

OTHER SECTIONS