ഓസ്‌ട്രേലിയയില്‍ കൊലപാതകം: 5 കോടി തലയ്ക്ക് വിലയിട്ട ഇന്ത്യന്‍ നഴ്‌സ് ഡല്‍ഹിയില്‍ പിടിയില്‍

By Shyma Mohan.25 11 2022

imran-azhar

 

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയില്‍ കൊലപാതകം നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ചു കോടി തലയ്ക്ക് വിലയിട്ട ഇന്ത്യന്‍ നഴ്‌സ് ഡല്‍ഹിയില്‍ പിടിയിലായി. പഞ്ചാബിലെ അമൃത്‌സറിലെ ബട്ടര്‍ കലാനില്‍ നിന്നുള്ള രാജ്‌വീന്ദര്‍ സിംഗിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

 

2018ല്‍ ക്വീന്‍സ്‌ലാന്റിലെ ബീച്ചില്‍ 24കാരിയെ കൊലപ്പെടുത്തി രണ്ടു ദിവസത്തിനുശേഷം ഇയാള്‍ ഇന്ത്യയിലേക്ക് കടന്നിരുന്നു. 2018 ഒക്ടോബര്‍ 21നായിരുന്നു നായയുമായി ബീച്ചില്‍ നടക്കുന്നതിനിടെ ടോയ കോര്‍ഡിംഗ്‌ലി കൊല്ലപ്പെട്ടത്. കേസിനെ പ്രധാന പ്രതിയായ രാജ്‌വീന്ദര്‍ സിംഗ് കോര്‍ഡിംഗ്‌ലി കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം ജോലിയും ഭാര്യയെയും മൂന്ന് മക്കളെയും ഓസ്‌ട്രേലിയയില്‍ ഉപേക്ഷിച്ച് രാജ്യം വിടുകയായിരുന്നു.

 

മൂന്നാഴ്ച മുമ്പാണ് രാജ്‌വീന്ദറിനെക്കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ക്വീന്‍സ്‌ലാന്റ് പോലീസ് 6,33,000 യുഎസ് ഡോളര്‍ ഇനാം പ്രഖ്യാപിച്ചത്. ക്വീന്‍സ്‌ലാന്റ് പോലീസ് ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇനാം ആയിരുന്നു ഇത്. ടോയ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ഒക്ടോബര്‍ 22ന് രാജ്‌വീന്ദര്‍ കെയ്ന്‍സില്‍ നിന്ന് പുറപ്പെട്ടതായും 23ന് സിഡ്‌നിയില്‍ നിന്ന് ഇന്ത്യയിലേക്ക് പറന്നതായും സ്ഥിരീകരിച്ചതായി ക്വീന്‍സ്‌ലാന്റ് പോലീസ് അറിയിച്ചിരുന്നു.

OTHER SECTIONS