ഒരുവര്‍ഷത്തെ ഉപയോഗം 500 കോടി ആന്റിബയോട്ടിക് ഗുളികകള്‍; അസിത്രോമൈസിന്‍ ഒന്നാമത്

By Shyma Mohan.07 09 2022

imran-azhar

 


ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ചൂണ്ടിക്കാണിക്കുന്ന പുതിയ പഠനം. 2019ല്‍ ഇന്ത്യ 500 കോടി ആന്റിബയോട്ടിക്കുകള്‍ കഴിച്ചതായി ഗവേഷകര്‍ കണ്ടെത്തി. അസിത്രോമൈസിനാണ് പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്.

 

ആന്റിബയോട്ടിക്കുകളുടെ വില്‍പനയും ഉപയോഗവും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പുതിയ നിയന്ത്രണങ്ങളുടെ ആവശ്യകത സ്ഥാപിക്കാനും നിലവിലുള്ളവ ശക്തിപ്പെടുത്താനും പഠനം ലക്ഷ്യമിടുന്നു. ആന്റിബയോട്ടിക്കുകളുടെ അനുചിതമായ ഉപയോഗം ഇന്ത്യയില്‍ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ഒരു പ്രധാന പ്രേരകമാണെന്ന് കാണിക്കുന്നതായി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യ ജേര്‍ണലില്‍ പറയുന്നു.

 

ഏറ്റവും വലിയ ആന്റിബയോട്ടിക് ഉപഭോക്താവ് ഇന്ത്യയാണെങ്കിലും യുഎസിലും യൂറോപ്പിലും കാണപ്പെടുന്നതു പോലെയുള്ള ആന്റിമൈക്രോബയല്‍ സ്റ്റവാര്‍ഡ്ഷിപ്പ് പ്രോഗ്രാമിനെ നയിക്കാന്‍ രാജ്യത്ത് ആന്റിബയോട്ടിക് ഉപയോഗ നിരീക്ഷണത്തിനായി ഔപചാരിക സംവിധാനമില്ലെന്ന് ഗവേഷകര്‍ പറയുന്നു.

OTHER SECTIONS