ഇന്ദിരാ ഗാന്ധിയും ഇഎംഎസും വിചാരിച്ചിട്ട് നടന്നിട്ടില്ല,ബിജെപിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ,? പിണറായി ഓർത്താൽ നല്ലതെന്ന് ശോഭാ സുരേന്ദ്രൻ

By anilpayyampalli.10 06 2021

imran-azhar

 തിരുവനന്തപുരം : കൊടകര കുഴൽപ്പണകേസിൽ പിണറായി വിജയനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ.

 

സംസ്ഥാന സർക്കാർ വേട്ടയാടുന്നെന്ന് ആരോപിച്ച് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭാസുരേന്ദ്രൻ.

 

 


ബി.ജെ.പിക്ക് വോട്ട് മാത്രമാണ് കുറഞ്ഞതെന്നും പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ലെന്നും പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ശോഭാ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

 

 


'ബി.ജെ.പിക്ക് വോട്ടേ കുറഞ്ഞിട്ടുള്ളൂ, പ്രവർത്തകരും മനോവീര്യവും കുറഞ്ഞിട്ടില്ല. അത് തകർക്കാൻ പിണറായിയുടെ ഈ ചെപ്പടി വിദ്യക്കൊന്നും സാധിക്കില്ല.

 

 

ഇന്ദിരാ ഗാന്ധിയും ഇ.എം.എസ്സും വിചാരിച്ചിട്ട് നടന്നിട്ടില്ലെന്ന് പിണറായി വിജയൻ ഓർത്താൽ നന്ന്' ശോഭാ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

 

 

 

 

 

 

 

 

 

 

OTHER SECTIONS