ഇന്ദിരസാഹ്നിക്കേസ് വിധി : പുന:പരിശോധിക്കില്ല, മറാഠാസംവരണം 50ശതമാനം കടക്കരുത്, സുപ്രീംകോടതി

By anil payyampalli.05 05 2021

imran-azhar

 

 

ന്യൂഡൽഹി: സംവരണം 50ശതമാനം കടക്കരുത് എന്ന 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.

 

മറാഠാ സംവരണം 50 ശതമാനത്തിനു മേൽ കടക്കരുതെന്ന് സുപ്രീം കോടതി സുപ്രധാന വിധിയിലൂടെ ഉത്തരവിട്ടു. ജസ്റ്റിക് അശോക് ഭൂഷണന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്.

 

 


സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളിൽ ആവരുതെന്ന് കോടതി വ്യക്തമാക്കി. ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചത്.

 

 

മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കുകയാണെങ്കിൽ മഹാരാഷ്ട്രയിൽ അത് 65 ശതമാനമായി ഉയരുമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി.

 

 

മറാഠകൾക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.

 

 


സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കും.

 

 

 

OTHER SECTIONS