വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം നിരോധിച്ച് നിയമം

By Shyma Mohan.06 12 2022

imran-azhar

 


ജക്കാര്‍ത്ത: വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധം നിയമവിരുദ്ധമാക്കി ഇന്തോനേഷ്യ. ഏറെ വിവാദങ്ങള്‍ക്ക് കാരണമായ പുതിയ ക്രിമിനല്‍ കോഡാണ് ഇന്തോനേഷ്യ പാസാക്കിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ ഇന്തോനേഷ്യക്കാര്‍ക്കും വിദേശികള്‍ക്കും ബാധകമാണ്.

 

കൂടാതെ പ്രസിഡന്റിനെയോ, സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ പാന്‍കാസില എന്നറിയപ്പെടുന്ന ഇന്തോനേഷ്യയുടെ ദേശീയ പ്രത്യയശാസ്ത്രത്തെയോ അപമാനിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ലമെന്റ് ഏകകണ്ഠമായാണ് പുതിയ ക്രിമിനല്‍ കോഡ് അംഗീകരിച്ചത്.

 

പുതിയ നിയമത്തിന്റെ കരട് 2019 സെപ്റ്റംബറില്‍ പുറത്തിറക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സമീപ വര്‍ഷങ്ങളില്‍ മതപരമായ യാഥാസ്ഥിതികത വര്‍ദ്ധിച്ചുവരികയാണ്. മദ്യവും ചൂതാട്ടവും നിരോധിച്ചിരിക്കുന്ന അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ആഷെ പ്രവിശ്യ ഉള്‍പ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കര്‍ശനമായ ഇസ്ലാമിക നിയമങ്ങള്‍ ഇതിനകം തന്നെ നിലവിലുണ്ട്. സ്വവര്‍ഗരതി, വ്യഭിചാരം എന്നിവയുള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ക്കായി പ്രദേശത്ത് പരസ്യമായി ചാട്ടവാറടിയും നടക്കുന്നുണ്ട്.

 

OTHER SECTIONS