By parvathyanoop.07 02 2023
കൊച്ചി: ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയ പുഴുവരിച്ച മീനുകളുടെ അന്വേഷണം ആരംഭിച്ചു.എറണാകുളം മരടിലും കോട്ടയത്ത് ഏറ്റുമാനൂരിലും മീനുകള്‍ പി്ടിച്ചത്.
മരടില്‍ നിന്നു മാത്രം ആറായിരം കിലോ ചീഞ്ഞ മത്സ്യമാണ് പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പഴകിയ മീനുമായെത്തിയ ലോറി ആരോഗ്യവിഭാഗം പിടികൂടിയത്.
മരടില്‍ മീന്‍ കൊണ്ടുവന്ന രണ്ടു വാഹനങ്ങള്‍ നഗരസഭ അധികൃതര്‍ പിടിച്ചെടുത്തു. വാഹന ഉടമകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഏറ്റുമാനൂരില്‍ പഴകിയ മീന്‍ പിടികൂടിയ സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനാ ഫലം ഇന്ന് ലഭ്യമാകും.ഏറ്റുമാനൂരില്‍ മൂന്ന് ടണ്‍ പഴകിയ മത്സ്യമാണ് പിടികൂടിയത്.