വീണ്ടും ഇസ്രയേൽ വ്യോമാക്രമണം: ബലൂണ്‍ ബോംബ് പ്രയോഗിച്ച്‌ ഹമാസ്‌

By Bhumi.16 06 2021

imran-azhar 

ഗാസാ സിറ്റി: ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അക്രമണമുണ്ടായത്.

 

 

ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഏതു പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമാണെന്നും സേന വ്യക്തമാക്കി.

 

 


ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ബലൂണ്‍ ബോംബ്(അഗ്‌നി പടര്‍ത്തും ബലൂണുകള്‍) പ്രയോഗിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം നടന്നത്.

 

 


ഗാസയിൽ നിന്നുവന്ന ബലൂണുകൾ തെക്കൻ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.

 

 

11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിർത്തൽ നിലവിൽ വന്ന ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ സംഘർഷമാണിത്.

 

 

11 ദിവസത്തോളം നീണ്ടുനിന്ന അക്രമണത്തിൽ പാലസ്തീനിൽ 260 പേരും ഇസ്രയേലിൽ 13 പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും തകർന്നിരുന്നു.

 

 

 

OTHER SECTIONS