ഇന്ത്യയെ സഹായിക്കാൻ ഇസ്രായേൽ, ജീവൻ രക്ഷാ ഉപകരണങ്ങൾ കയറ്റി അയക്കുന്നു

By anil payyampalli.05 05 2021

imran-azhar
ടെൽ അവീവ് : കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രായേൽ.

 

 

 

ഓക്‌സിജൻ ജനറേറ്ററും റെസ്പിറേറ്ററുമടക്കം ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ ഉടൻ കയറ്റി അയക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു.

 


ഇന്ന് മുതലാണ് ഉപകരണങ്ങൾ കയറ്റി അയക്കുക. 'ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, പ്രതികൂലമായ ഈ സാഹചര്യത്തിൽ ഞങ്ങൾ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങളിൽ പരസ്പരം ആശ്രയിക്കാറുണ്ട്.

 

 

അന്താരാഷ്ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലയിലും ഇസ്രായേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തര ഘട്ടങ്ങളിൽ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കേണ്ടതുണ്ട്' എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.

 

 

 

നേരത്തെ അമേരിക്ക, യുകെ, റഷ്യ, തായ്വാൻ, ഫ്രാൻസ്, തായ്‌ലാൻറ് , ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

 

 

 

 

OTHER SECTIONS