ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; ഭാര്യയടക്കം 3 പേര്‍ ഗുരുതരാവസ്ഥയില്‍

By Ashli Rajan.02 04 2023

imran-azhar

 

 

തൃശൂര്‍: അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് സംശയം. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍ (57) ആണ് മരിച്ചത്. രാവിലെ രക്തം ഛര്‍ദിച്ച് അവശനിലയിലായ ശശീന്ദ്രനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെവച്ചായിരുന്നു മരണം.

 

ശശീന്ദ്രന്റെ ഭാര്യ, രണ്ട് തെങ്ങുകയറ്റ തൊഴിലാളികള്‍ എന്നിവര്‍ അവശനിലയിലാണ്. മൂന്നുപേര്‍ക്കും സമാനമായ ലക്ഷണങ്ങളുണ്ട്. രാവിലെ വീട്ടില്‍നിന്ന് കഴിച്ച ഇഡ്ഡലിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.