By Shyma Mohan.24 01 2023
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനിരിക്കെ ജെഎന്‍യുവില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
9 മണിക്കാണ് പ്രദര്‍ശനം നടത്താനിരുന്നത്. എന്നാല്‍ സര്‍വ്വകലാശാലയിലെ വൈദ്യുതി 8.30യോടെ വിച്ഛേദിക്കുകയായിരുന്നു. ഹോസ്റ്റലില്‍ അടക്കം വൈദ്യുതി വിച്ഛേദിച്ചു. കമ്മ്യൂണിറ്റി സെന്ററില്‍ മഫ്തിയില്‍ പോലീസിനെയും വിന്യസിച്ചു. സര്‍വകലാശാല സെക്യൂരിറ്റിയെയും സുരക്ഷയ്ക്കായി കമ്യൂണിറ്റി സെന്ററില്‍ നിയോഗിച്ചിട്ടുണ്ട്.
പ്രദര്‍ശനം എന്തുതന്നെയായാലും നടത്തുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. പകരം സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍. വൈദ്യുതി വിച്ഛേദിച്ച നടപടിക്കെതിരെ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഡോക്യുമെന്ററിയുടെ ഡൗണ്‍ലോഡ് ചെയ്ത ഫയലുകള്‍ കൈമാറി കൂട്ടമായി കാണാന്‍ വിദ്യാര്‍ത്ഥികളുടെ തീരുമാനം. ക്യു ആര് കോഡ് വഴി മൊബൈലുകളില്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി കാണാനാണ് തീരുമാനം.