ട്വിറ്ററിലൂടെ സഹായം തേടി; കിടക്കയും ലഭിച്ചു; പക്ഷെ വിധി കോവിഡ് എന്ന വൈറസിന്റെ രൂപത്തിൽ അവളെ തേടി എത്തി

By Aswany mohan k.19 05 2021

imran-azhar

 

 

 

ന്യൂഡൽഹി: ട്വിറ്ററിൽ ഐസിയു ബെഡിനായി സഹായം തേടിയ ജാമിയയിലെ പ്രൊഫസർ നബീല സാദ്ദിഖ്(38) കൊവിഡിന് കീഴടങ്ങി.

 

മരണത്തിനു ദിവസങ്ങൾക്ക് മുമ്പ് സഹായം തേടി ട്വീറ്റ് ചെയ്തത്. അവർക്ക് കിടക്ക ലഭിച്ചെങ്കിലും നബീലയുടെ ശ്വാസകോശം പൂർണ്ണമായി നശിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ നബീല മരണത്തിന് കീഴടങ്ങി.

 

Any icu bed leads? For myself.

— Mermaid (@SugarsNSpice) May 4, 2021 " target="_blank">

 മരണത്തിന് മൂന്നാഴ്ച മുമ്പ് മുതൽ ഉള്ള നബീലയുടെ ട്വീറ്റുകളെല്ലാം കൊവിഡിനെ കുറിച്ചുണ്ടായിരുന്ന ഭീതി വ്യക്തമാക്കുന്നതാണ്.

 

മൂന്ന് ആശുപത്രികളെ സമീപിച്ചതിന് ശേഷം നാലമത്തെ ആശുപത്രിയിലാണ് നബീലയ്ക്ക് ചികിത്സ ലഭിച്ചത്.

 

Got it.

— Mermaid (@SugarsNSpice) May 4, 2021 " target="_blank">

 

 

നബീലയുടെ പിതാവ് മുഹമ്മദ് സാദിഖ് രണ്ട് ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഒന്ന് നബീലയുടെയും ഒന്ന് അവരുടെ ഉമ്മ നുസ്ഹത്തിന്റെയും. 10 ദിവസത്തെ വ്യത്യാസത്തിലാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.

 

 

 

OTHER SECTIONS