കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു; വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു; ദുരന്തഭൂമിയായി തുര്‍ക്കി

By Web Desk.06 02 2023

imran-azhar

 


അങ്കാറ: തിങ്കളാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് കഹ്റാമന്‍മാരാസ്, ഹതായ്, ഗാസിയാന്‍ടെപ് വിമാനത്താവളങ്ങളിലേക്കുള്ള യാത്രാ വിമാനങ്ങള്‍ നിര്‍ത്തിവച്ചു.

 

രക്ഷാപ്രവര്‍ത്തകരും ദുരിതാശ്വാസ സാമഗ്രികളും വഹിക്കുന്ന വിമാനങ്ങള്‍ക്ക് കാലതാമസമില്ലാതെ ദുരിതബാധിത മേഖലയില്‍ എത്താന്‍ വേണ്ടിയാണ് വിമാനങ്ങള്‍ നിര്‍ത്തിവച്ചത്.

 

നിലവില്‍, രണ്ട് വിമാനത്താവളങ്ങളില്‍ നിന്ന് സഹായ, രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന വിമാനങ്ങള്‍ക്ക് മാത്രമേ ഇറങ്ങാനും പറന്നുയരാനും അനുമതിയുള്ളൂ. ഭൂകമ്പത്തെത്തുടര്‍ന്ന് റണ്‍വേയ്ക്ക് കേടുപാടുകള്‍ സംഭവിച്ച ഹതേ എയര്‍പോര്‍ട്ടില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു.

 

തുര്‍ക്കിയിലെ 10 പ്രവിശ്യകളിലും വടക്കന്‍ സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം കഹ്റമന്‍മാരാസിലെ പസാര്‍കാക് ജില്ലയയാണ്. 7 കിലോമീറ്റര്‍ (4.3 മൈല്‍) ആഴത്തില്‍ പ്രാദേശിക സമയം പുലര്‍ച്ചെ 4:17 നാണ് ശക്തിയേറിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ 1,500 പേര്‍ മരിക്കുകയും 9,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

നാഷണല്‍ മെഡിക്കല്‍ റെസ്‌ക്യൂ ടീം, 112 എമര്‍ജന്‍സി ഹെല്‍ത്ത് സര്‍വീസുകള്‍, പോലീസ്, ഫയര്‍ ബ്രിഗേഡ് ടീമുകള്‍ എന്നിവരെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ദുരിത ബാധിത മേഖലകളിലേക്ക് അയച്ചു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്.

 

രക്ഷാസംഘങ്ങള്‍ കാസിം കരബേകിറിലും നുമുനെ എവ്ലര്‍ ഡിസ്ട്രിക്റ്റിലെ സാബാന്‍ അകിന്‍ ഉസാര്‍ സ്ട്രീറ്റിലും ഡോര്‍ട്ടിയോള്‍ ജില്ലയിലും തിരച്ചില്‍ തുടരുകയാണ്.

 

 

 

 

OTHER SECTIONS