മമതാബാനർജിയ്‌ക്കെതിരെ ട്വിറ്റ്, കങ്കണയുടെ അക്കൗണ്ട് മരവിപ്പിച്ചു

By anil payyampalli.04 05 2021

imran-azhar

 

 

മുംബൈ: ബംഗാളിൽ രാഷ്ട്രപതി ഭരണം കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് വിദ്വേഷകരമായ ട്വീറ്റ് പങ്കുവച്ചതിന് പിന്നാലെ നി കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു.

 

 

ബംഗാളിനെ മമ്ത മറ്റൊരു കാശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം. ഇത് ഭീകരമാണ്, ഒരു ഗുണ്ടയെ കൊല്ലാൻ മറ്റൊരു സൂപ്പർ ഗുണ്ടയ്ക്കേ സാധിക്കൂ.

 

 

മോദിജി, രണ്ടായിരത്തിന്റെ തുടക്കത്തിലെപ്പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കിയെടുക്കൂ- കങ്കണ ട്വീറ്റ് ചെയ്തു.

 

 

കങ്കണയുടെ വാക്കുകൾ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പിന്നാലെയാണ് അക്കൗണ്ട് സസ്പെൻഡ് ചെയ്തത്.

 

 

 

OTHER SECTIONS