കന്നഡ നടൻ സഞ്ചാരി വിജയിന്റെ സ്ഥിതി അതീവ ഗുരുതരം

By anilpayyampalli.14 06 2021

imran-azhar

 

 

ബെംഗളൂരു: വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയിന്റെ (38) നില അതീവഗുരുതരം.

 

 


മസ്തിഷ്‌ക മരണത്തിലേക്ക് പോവുകയാണെന്നും നടന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബാംഗങ്ങൾ സന്നദ്ധരാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 

 

 

ബെംഗളുരു എൽ ആൻഡ് ടി സൗത്ത് സിറ്റിയിലെ ജെ.പി. നഗർ സെവൻത് ഫേസിൽവെച്ചാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.

 


ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് റോഡിൽ തെന്നിമാറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പോലീസ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തിട്ടുള്ളത്. അപകടത്തിൽ സഞ്ചാരി വിജയ്യുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്.

 

 

 


തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുള്ളതിനാൽ അടിയന്തരമായി ശസ്ത്രക്രിയ ചെയ്തു. എന്നാൽ നിലഗുരുതരമായി. ബൈക്ക് ഓടിച്ചിരുന്ന വിജയ്യുടെ സുഹൃത്ത് നവീനും(42) ചികിത്സയിലായിരുന്നു.

 

 

 

നാനു അവനല്ല അവളു എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ചിത്രത്തിൽ ഒരു ട്രാൻസ്‌ജെൻഡർ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.

 

 


തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിക്കുകയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു.

 

 

 

OTHER SECTIONS