എല്ലാ മദ്യത്തിനും വില കൂടിയിട്ടില്ലല്ലോ! ധനമന്ത്രിയുടെ വിശദീകരണം

By Web Desk.04 02 2023

imran-azhar

 

തിരുവനന്തപുരം: എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ധനമന്ത്രി ബാലഗോപാല്‍. 500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വിവരിച്ചു.

 

മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാന്‍ ഇടയാക്കുമെന്ന് അഭിപ്രായപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

 

 

OTHER SECTIONS