കിളിമാനൂര്‍ ദമ്പതികളുടെ കൊല: പൊള്ളലേറ്റ പ്രതിയും മരിച്ചു

By Shyma Mohan.03 10 2022

imran-azhar

 


തിരുവനന്തപുരം: കിളിമാനൂര്‍ മടവൂരില്‍ ദമ്പതികളെ പട്ടാപ്പകല്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് തീകൊളുത്തി കൊന്ന കേസിലെ പ്രതി ശശിധരന്‍ നായരും മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ആക്രമണത്തിനിടെ ശശിധരന്‍ നായര്‍ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.

 

സെപ്തംബര്‍ 30നാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. രണ്ടര പതിറ്റാണ്ടിലധികം നീണ്ട പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശശിധരന്‍ നായരുടെ മകനെ പ്രഭാകരക്കുറുപ്പ് ഗള്‍ഫില്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും വൈരാഗ്യത്തിലായിരുന്നു. ഗള്‍ഫിലെ ജോലി ശരിയാകാത്തതുകൊണ്ട് ശശിധരന്റെ മകന്‍ ആത്മഹത്യ ചെയ്തു. സഹോദരന്‍ മരിച്ച വിഷമത്തില്‍ സഹോദരിയും ജീവനൊടുക്കി.

 

രണ്ടുമക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാന്‍ ശശിധരന്‍ നായര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പ്രഭാകരക്കുറുപ്പിന്റെ വീട്ടിലെത്തി പ്രഭാകരക്കുറുപ്പിനെയും ഭാര്യ വിമല കുമാരിയെയും തലയ്ക്കടിച്ച് വീഴ്ത്തി തീ കൊളുത്തുകയായിരുന്നു.

OTHER SECTIONS