കിം ജോങ് ഉന്നിനൊപ്പം കൊച്ചുപെണ്‍കുട്ടി, അടുത്ത ഭരണാധികാരി?

By Web Desk.22 11 2022

imran-azhar

 

 

കിം ജോങ് ഉന്നും ഭാര്യ റി സോള്‍ ജുവും അവരുടെ മകളും ഒന്നിച്ചാണ് രാജ്യത്തിന്റെ ഏറ്റവും ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോംഗ് -17 വിക്ഷേപണം കാണാന്‍ എത്തിയത്

 


സോള്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മിസൈല്‍ വിക്ഷേപണം കാണാന്‍ എത്തിയത് തന്റെ ഇളയ മകളുടെ കൈകള്‍ പിടിച്ച്. പ്രധാന പൊതു പരിപാടികളിലേക്ക് അവളെ കൊണ്ടുവരുന്നത് ഇതാദ്യമായാണ്. ഇത് തുടരുകയാണെങ്കില്‍, കിം ജോങ് ഉന്‍ അവളെ പ്രത്യക്ഷ അവകാശിയായി കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

 

ശനിയാഴ്ച കിമ്മും ഭാര്യ റി സോള്‍ ജുവും അവരുടെ മകളും ഒരുമിച്ചാണ് രാജ്യത്തിന്റെ ഏറ്റവും ശക്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോംഗ് -17 വിക്ഷേപണം കാണാന്‍ എത്തിയത്. വെള്ള കോട്ടും ചുവന്ന ചെരുപ്പും ധരിച്ച മകളോടൊപ്പം കൈകോര്‍ത്ത് നടക്കുന്ന കിമ്മിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

 

ആദ്യമായാണ് കിം ജോങ് ഉന്‍ മകളുടെ ചിത്രം പുറത്തുവിടുന്നത്. അതേസമയം മകളുടെ പേര്, പ്രായം തുടങ്ങിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

 

2013-ല്‍ കിമ്മിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ച മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം ഡെന്നിസ് റോഡ്മാന്‍ കണ്ട അതേ കുട്ടിയാണ് ഇതെന്നും ദക്ഷിണ കൊറിയയുടെ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് വിലയിരുത്തിയിട്ടുണ്ട്. 2009ല്‍ കിം റിയെ വിവാഹം കഴിച്ചുവെന്നും അവര്‍ക്ക് യഥാക്രമം 2010, 2013, 2017 വര്‍ഷങ്ങളില്‍ മൂന്ന് കുട്ടികള്‍ ജനിച്ചെന്നുമാണ് വിവരം. 1948 മുതല്‍ രാജ്യം ഭരിക്കുന്ന കുടുംബത്തിലെ മൂന്നാം തലമുറ നേതാവാണ് കിം ജോങ് ഉന്‍.

 

 

കിമ്മിന്റെ മകള്‍ അടുത്ത ഭരണാധികാരിയായി വരുമെന്ന് വിദഗ്ധര്‍ വിശ്വസിക്കുമ്പോഴും, ഉത്തരകൊറിയന്‍ നേതാക്കളെക്കുറിച്ചുള്ള പുസ്തകത്തിന്റെ, ദക്ഷിണ കൊറിയന്‍ രചയിതാവ് ചുന്‍ സു-ജിന്‍ വിശ്വസിക്കുന്നത് മകളെ ഭരണാധികാരിയായി സ്വാഗതം ചെയ്യാനുള്ള സാധ്യത കുറവാണെന്നാണ്. കിം തന്റെ മകളോടൊപ്പം പ്രത്യക്ഷപ്പെട്ടത്, താനൊരു ഒരു ദയയില്ലാത്ത, മിസൈല്‍ സ്‌നേഹമുള്ള സ്വേച്ഛാധിപതി മാത്രമല്ല, ഒരു നല്ല പിതാവുകൂടിയാണെന്ന വിശ്വാസം ശക്തിപ്പെടുത്താന്‍ കൂടിയാണെന്ന് സു-ജിന്‍ പറഞ്ഞു.

 

തന്റെ സഹോദരി യോ ജോങ്, രാജ്യത്തിന്റെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി ചോയ് സോന്‍ ഹുയി എന്നിവരുള്‍പ്പെടെയുള്ള ശക്തമായ സ്ഥാനങ്ങളിലേക്ക് കിം നേരത്തെ തന്നെ സ്ത്രീകളെ ഉയര്‍ത്തിയിരുന്നു. 2020-ല്‍ കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാകുമെന്ന കിംവദന്തികള്‍ക്കും ഊഹാപോഹങ്ങള്‍ക്കും ഇടയില്‍, കിമ്മിന്റെ മക്കളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സ്ഥാനക്കാരിയായി അദ്ദേഹത്തിന്റെ സഹോദരിയെ കരുതിയിരുന്നു. എന്നാല്‍ കിമ്മിന് ആണ്‍മക്കളുണ്ടെങ്കില്‍, അവര്‍ക്ക് മകളേക്കാള്‍ മുന്‍ഗണന ലഭിക്കാന്‍ സാധ്യതയുണ്ട്.

 

കിമ്മിന്റെ മകള്‍ സാമ്പത്തിക വികസനം, മിസൈല്‍, ആണവായുധ പദ്ധതികള്‍ എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുകയാണെങ്കില്‍, കിം വംശത്തിന്റെ അടുത്ത തലമുറയായി അവളെ സ്ഥാനപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പ്രിന്‍സ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്സ് അഭിപ്രായപ്പെടുന്നു.

 

 

OTHER SECTIONS